Kodanchery

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്‌കൂളിൽ രാത്രികാല പഠന ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ രാത്രികാല എസ്.എസ്.എൽ.സി പoന ക്യാമ്പ് ‘ലക്ഷ്യ 2023’ ആരംഭിച്ചു. ക്യാമ്പ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന അധിക പഠന പരിപാടിയിൽ സ്കൂളിലെ മുഴുവൻ എസ്.എസ്.എൽ.സി വിദ്യാർത്ഥികളും പങ്കെടുക്കുന്നതായി ഹെഡ്മാസ്റ്റർ ബിനു ജോസ് അറിയിച്ചു.

പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ഗ്രേഡ് നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ആരംഭിച്ച ക്യാമ്പ് പി.ടി.എയുടെ പൂർണ്ണ പിന്തുണയോടെയാണ് നടത്തപ്പെടുന്നത്. പി.ടി.എ പ്രസിഡന്റ് വിൽസൻ തറപ്പേൽ അദ്ധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ ജയിംസ് കെ.സി, ബീന ജോർജ്, വിൻസന്റ് ഡി.കെ, സൗമ്യ ഡൊമിനിക്ക്, ഷിജി ജോസഫ്, ജയ്മോൾ തോമസ്, ജിന്റോ തോമസ്, ജിതിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button