Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് ഭാരവാഹികളുടെ സംഗമം നടത്തി

തിരുവമ്പാടി: നിയോജക മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ യോഗം തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സംഗമത്തിൽ കോഴിക്കോട് ഡി.സി.സി ആസ്ഥാന മന്ദിര നിർമ്മാണത്തിന് ‘എന്റെ ഓഫീസിന് എന്റെ പങ്ക്’ പദ്ധതിയുടെ ഭാഗമായി ധനസമാഹരണത്തിന് വീടുകളിൽ വെയ്ക്കുന്നതിനുള്ള പണകുഞ്ചിയുടെ വിതരണം കെ.പി.സി.സി മെമ്പർ എൻ.കെ അബ്ദുറഹ്മാൻ കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡണ്ട് റോയ് തോമസിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ടി അഷറഫ്, പി.സി മാത്യു, റോയ് തോമസ്, സന്തോഷ് മാളിയേക്കൽ, സണ്ണി കാപ്പാട്ടുമല, ടോമി കൊന്നക്കൽ, ജോസ് മടപ്പള്ളിൽ, സമാൻ ചാലൂളി, അഷറഫ് കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button