MukkamVideos

മുക്കം ഫെസ്റ്റ് 2023; ജനശ്രദ്ധയാകർഷിച്ച് മുക്കം പൗരാവലി കൂട്ടയോട്ടം

മുക്കം: ജനുവരി 19ന് ആരംഭിക്കുന്ന മുക്കം ഫെസ്റ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച, മുക്കം പൗരാവലിയുടെ കൂട്ടയോട്ടം ശ്രദ്ധേയമായി. മുക്കം പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ഫെസ്റ്റ് ഗ്രൗണ്ടായ അഗസ്ത്യൻമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം വരെ നടന്ന കൂട്ടയോട്ടം താമരശ്ശേരി ഡി.വൈ.എസ്.പി ടി.കെ അഷ്‌റഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. വ്യാപാരികൾ, എൻ.എസ്.എസ് വളണ്ടിയർമാർ, എസ്‌.എഫ്.ഐ സ്റ്റുഡന്റസ് വിങ്, ജെ.സി.ഐ ഭാരവാഹികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കാളികളായി.

ഫെസ്റ്റ് ഗ്രൗണ്ട് പരിസരത്ത് നടന്ന സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മുൻ ഫുട്‌ബോൾ താരം യൂ ഷറഫലി മുഘ്യതിഥിയായി. സമാപന സമ്മേളനത്തിൽ അസ്‌ല തിരുവമ്പാടി തയ്യാറാക്കിയ ഫെസ്റ്റ് ലോഗോ എം.എൽ.എ പ്രകാശനം ചെയ്തു. അസ്‌ല തിരുവമ്പാടി തയ്യാറാക്കിയ യു ഷറഫലിയുടെ രേഖാചിത്രവും ചടങ്ങിൽ കൈമാറി. ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ വി.കെ വിനോദ്, പി അലി അക്ബർ, മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു, അഡ്വ. ചാന്ദിനി, ബക്കർ കളർ ബലൂൺ, നാസർ കൊളായി, ദിപു പ്രേംനാഥ്, രാജീവ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button