Kodanchery

കോടഞ്ചേരിയിൽ ടെംപ്ളേറ്റ് പദ്ധതിക്കെതിരെ ധർണ നടത്തി

കോടഞ്ചേരി: ആധാരം എഴുത്തുകാരുടെ തൊഴിലിന് ഭീഷണിയായി സർക്കാർ നടപ്പിലാക്കുന്ന ടെംപ്ളേറ്റ് പദ്ധതിക്കെതിരെ ഓൾ കേരള ഡോക്കുമെൻറ് റൈറ്റേഴ്‌സ് ആൻറ് സ്ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി രജിസ്‌ട്രേഷൻ ഐ.ജിയുടെ ഓഫീസ്സ് പടിക്കൽ നടത്തിയ പിക്കറ്റിംങ്ങ് സമരത്തെ തുടർന്ന് പ്രതികാര നടപടിയായി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള സംസ്ഥാന വ്യാപക പണിമുടക്കിന്റെ ഭാഗമായി കോടഞ്ചേരി യൂണിറ്റ് സബ് രജിസ്ട്രാർ ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സി.ജെ ടെന്നിസൺ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.എം പൗലോസ്, മാത്യു റ്റി.റ്റി, പി.കെ സോമൻ, ബിൻസി, ജിഷ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button