Thiruvambady

മുൻമന്ത്രി കെ.കെ ശൈലജ ടീച്ചർ ഇന്ന് തിരുവമ്പാടി മണ്ഡലത്തിൽ സന്ദർശനം നടത്തും

തിരുവമ്പാടി: സിപിഐഎം പാർട്ടിയുടെ ഗ്രഹസന്ദർശന പരിപാടിയുടെ ഭാഗമായി മുൻ ആരോഗ്യമന്ത്രിയും എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചർ ഇന്ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തും.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വട്ടച്ചിറ കോളനി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലെ പൊന്നാങ്കയം ആദിവാസി കോളനി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുക.

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ, ഏരിയ സെക്രട്ടറി വി.കെ വിനോദ് തുടങ്ങിയ പ്രമുഖ നേതാക്കളും സന്ദർശനത്തിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button