Kodanchery
കോടഞ്ചേരിയിൽ മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ലിസി ചാക്കോ, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ഡോ.സി.വി രവി, ഡോ.ശരത്, ജോബി പോൾ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.






