Kodanchery

അല്‍മൗലിദുല്‍ അക്ബര്‍ സംഘടിപ്പിച്ചു

കോടഞ്ചേരി: പ്രവാചക പിറവി കൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ ദിവസമായ ഇന്ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ അല്‍ ‘മൗലിദുല്‍ അക്ബര്‍’ ഗ്രാന്‍ഡ് മൗലിദ് സംഗമം സംഘടിപ്പിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൗലിദ് സംഗമത്തിനാണ് ജാമിഉല്‍ ഫുതൂഹ് സാക്ഷ്യംവഹിച്ചത്. വിവിധ മൗലിദുകളുടെ പാരായണവും വിശ്വ വിഖ്യാത പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ആലാപനവും സംഗമത്തില്‍ നടന്നു.

സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡന്റും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, എ മുഹമ്മദ് നൈനാര്‍ ഹസ്റത്ത് അതിരാംപട്ടിണം, മൗലാനാ ശരീഫ് നിസാമി ഔറംഗാബാദ്, അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സംസാരിച്ചു.

കേരള കായിക മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, കര്‍ണാടക ഹജ്ജ് നഗര വികസന കാര്യ മന്ത്രി റഹീം ഖാന്‍, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, കരീം ഹാജി ചാലിയം, ദേവര്‍ഷോല അബ്ദുസ്സലാം മുസ്്ലിയാര്‍, കുറ്റൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഹാജി തുടങ്ങിയ മത- സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.കൂടാതെ, തിരുശേഷിപ്പുകളുടെ ദര്‍ശനം, ഗ്രന്ഥ പ്രകാശനം, പ്രൊഫറ്റിക് എക്സ്പോ, മധുര വിതരണം, ഭക്ഷണ വിതരണം തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായി നടന്നു.

Related Articles

Leave a Reply

Back to top button