Kodiyathur

ചെറുവാടിയിൽ ഇനി രണ്ടാഴ്ച ഫുട്ബോൾ ലഹരി

കൊടിയത്തൂർ : ഇനി രണ്ടാഴ്ച ചെറുവാടിയിലെ ഗാലറിയിൽ ഫുട്ബോൾ ‘ലഹരി’ യുടെ ആരവം മുഴങ്ങും.
സുരക്ഷാ പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും ചേർന്നു ലഹരിക്കെതിരേ സംഘടിപ്പിക്കുന്ന പുറായിൽ ബീരാൻഹാജി സ്മാരക ഒന്നാമത് അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻറിന് ചെറുവാടി മിനി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്.

കെ.വി. ഗുലാം ഹുസൈൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി, മുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നൽകുന്ന വിന്നേഴ്സ് പ്രൈസ് മണി , ചക്കിട്ടുകണ്ടി ആലിക്കുട്ടി മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫി, കൊളക്കാടൻ മജീദ് മെമ്മോറിയൽ റണ്ണേഴ്സ് പ്രൈസ് മണി എന്നിവയാണ് ജേതാക്കൾക്ക് നൽകുന്നത്.രാത്രി എട്ടുമണിക്ക് ലിൻൻറോ ജോസഫ് എംഎൽഎ ഫുട്ബോൾ ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് പുറായിൽ, ഷക്കീബ് കൊളക്കാടൻ മുഖ്യാതിഥികളാകും. കോഴിക്കോട് മലപ്പുറം ജില്ലകളിലെ പ്രമുഖ ടീമുകൾ ടൂർണമെൻറിൽ മത്സരിക്കാനെത്തുമെന്ന് സംഘാടക സമിതി ചെയർമാൻ ഇ. രമേശ് ബാബു, കൺവീനർ ഗുലാം ഹുസൈൻ കൊളക്കാടൻ എന്നിവർ അറിയിച്ചു. ടൂർണമെൻറ് മേയ് 13ന് സമാപിക്കും

Related Articles

Leave a Reply

Back to top button