Mukkam
ചേന്ദമംഗലൂരിൽ ഇനി ‘തണ്ണീർമത്തൻ ദിനങ്ങൾ

മുക്കം : ചേന്ദമംഗലൂരിലെ കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടം കണ്ടപ്പോൾ മലപ്പുറം സ്വദേശി സൈഫുള്ളയ്ക്ക് ഒരാഗ്രഹം – അവിടെ തണ്ണിമത്തൻ കൃഷിയൊരുക്കിയാലോ? മനസ്സിലെ ആഗ്രഹം കൂട്ടുകാരുമായി പങ്കുവെച്ചു. കട്ടയ്ക്ക് കൂടെ നിൽക്കാമെന്നായിരുന്നു കൂട്ടുകാരുടെ മറുപടി. പിന്നെ വൈകിയില്ല. സൈഫുള്ളയും കൂട്ടുകാരും പ്രദേശത്തുള്ള വയലുകളെല്ലാം പാട്ടത്തിനെടുത്തു. ഉണങ്ങിയ വയൽ ഉഴുതുമറിച്ച് ഡ്രിപ്പ് ഇറിഗേഷൻ നടത്തി ശാസ്ത്രീയമായി കൃഷിക്കൊരുക്കി.
പുൽപ്പറമ്പിലെ 12 ഏക്കറയോളം സ്ഥലത്താണ് സൈഫുള്ളയും വാഴക്കാട് മപ്രം സ്വദേശി സലീമും വാലില്ലാപ്പുഴ സ്വദേശി അബ്ദുൽ ഖാദറും തണ്ണിമത്തൻ കൃഷിയൊരുക്കിയത്