Karassery

കാരശ്ശേരി വല്ലത്തായിക്കടവ് പാലത്തിന് 4 കോടി 95 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുപുഴയിൽ വല്ലത്തായി കടവിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന് നാലു കോടി തൊണ്ണൂറ്റി അഞ്ചു ലക്ഷത്തി പതിനായിരം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. 2021ൽ 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം വിട്ടുകിട്ടാത്തതിനാൽ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്യാനായിരുന്നില്ല. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി വിശ്വനാഥന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായാണ് പിന്നീട് സ്ഥലം ലഭ്യമാക്കിയത്.

നിലവിലുള്ള വെൻറ് പൈപ്പ് പാലം മഴക്കാലത്ത് വെള്ളത്തിനടിയിലായി ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരം കാണുന്നതോടൊപ്പം പുതിയ പാലം പൂർത്തിയാകുമ്പോൾ പ്രദേശത്തേക്ക് ബസ് സർവീസും സാധ്യമാകും. വളരെ വേഗത്തിൽ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Back to top button