ThiruvambadyVideos

ചുവട് 2023; തിരുവമ്പാടിയിൽ രജത ജൂബിലി വിളംബര റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

തിരുവമ്പാടി: സ്വയം പര്യാപ്തതയുടെയും സാമൂഹ്യ വികസനത്തിന്റെയും കാൽ നൂറ്റാണ്ട് പിന്നിടുന്ന കുടുംബശ്രീ രജത ജൂബിലി ആഘോഷം ‘ചുവട് 2023’ന്റെ പ്രചരണാർത്ഥം തിരുവമ്പാടി ബസ്റ്റാന്റ് പരിസരത്തുവെച്ച് ബ്ലോക്ക്‌ കോർഡിനേറ്റേർസിന്റെ നേതൃത്വത്തിൽ പുതുപ്പാടി ലിസ കോളേജിലെ മുപ്പതോളം വരുന്ന കുട്ടികൾ ചേർന്ന് ഫ്ലാഷ്മോബ് അവതരിപ്പിക്കുകയും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും കുടുംബശ്രീ പ്രവർത്തകരും അണിനിരന്ന വർണ്ണാഭമായ വിളംബരറാലി നടത്തുകയും ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.എ അബ്‌ദുറഹ്മാൻ വിളംബരറാലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, മെമ്പർമാരായ കെ.ഡി ആന്റണി, കെ.എം ബേബി, ബിന്ദു ജോൺസൺ, രാധാമണി ദാസൻ,
ലിസി സണ്ണി, മഞ്ജു ഷിബിൻ, കുടുംബശ്രീ ചാർജ് ഓഫീസർ രഞ്ജിനി ടി, സി.ഡി.എസ് മെമ്പർമാർ, സി.ഡി.എസ് വൈസ് ചെയര്പേഴ്സൺ ഷിജി ഷാജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button