Thottumukkam

തോട്ടുമുക്കത്ത് കാർ തോട്ടിലെക്ക് മറിഞ്ഞ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

തോട്ടുമുക്കം: തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപം കാർ തോട്ടിലെക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം കക്കാടംപൊയിലിൽ ഭാഗത്ത് നിന്നും പെരിന്തൽമണ്ണക്ക്‌ പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. റോഡിനു സമീപമുള്ള കമുകുകൾ ഇടിച്ചു തകർത്ത കാർ സമീപത്തെ തോട്ടിലെക്ക് പതിക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഇടയ്ക്കിടയ്ക്ക് അപകടം ഉണ്ടാകുന്ന ഈ പ്രദേശത്ത് അപകട സൂചന ബോർഡും സംരക്ഷണ ഭിത്തിയും ഇല്ലാത്തതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button