Karassery
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹത്തിന്റെ ചായക്കടയും ചിത്രപ്രദർശനവും ഒരുക്കി

കാരശ്ശേരി: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോയാത്രാ ആഹ്വാനമേറ്റെടുത്ത് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ‘സ്നേഹത്തിന്റെ ചായക്കടയും’ ഭാരത് ജോഡോ യാത്രയുടെ ചിത്രപ്രദർശനവും ചർച്ചാസംഗമവും ഒരുക്കി. മുക്കം കടവ് എസ്.കെ പാർക്കിൽ നടന്ന പരിപാടി മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മോഡറേറ്ററായി. ഹമീദ് ചേന്ദമംഗല്ലൂർ, എ.പി മുരളീധരൻ, ടി.ടി അബ്ദുൽ അസീസ്, മജീദ് പുളിക്കൽ, ഗിന്നസ് ദിലീഫ്, സലാം കാരമൂല, ഷരീഫ് കാരമൂല തുടങ്ങിയവർ സംസാരിച്ചു.






