Thiruvambady

തിരുവമ്പാടിയിൽ ടി നസീറുദ്ദിൻ ചരമവാർഷികാചരണം സംഘടിപ്പിച്ചു

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദിന്റെ ഒന്നാം ചരമവാർഷികം തിരുവമ്പാടി യൂണിറ്റ് വ്യാപാര ഭവനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. മുൻ യൂണിറ്റ് പ്രസിഡന്റ് ടി.പി ജോയി അനുസ്മരണ പ്രഭാഷണം നടത്തി.

യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലകൃഷ്ണൻ പുല്ലങ്ങാട്, സണ്ണി തോമസ്, ഗഫൂർ സിൻഗാർ, എബ്രഹാം ജോൺ, ഫൈസൽ ചാലിൽ, ടി.ആർ.സി റഷീദ്, നദീർ ടി.എ, ബേബി വർഗീസ്, ഗിരീഷ് വി, ജാൻസി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സാൻജോ പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ അന്തേവാസികളെ സന്ദർശനം നടത്തി സൗഹൃദവിരുന്ന് സൽക്കാരം നടത്തി.

Related Articles

Leave a Reply

Back to top button