Kodiyathur

സർക്കാർ വിദ്യാലയത്തിന് കസേരകൾ നൽകി കൊടിയത്തൂരിലെ വ്യാപാരികൾ

കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് ടി നസറുദ്ദീൻ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗവ.യു.പി സ്കൂളിന് കസേരകൾ നൽകി കൊടിയത്തൂരിലെ വ്യാപാരികൾ. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടിയിൽ നിന്നും കസേരകൾ ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്ത് അംഗം ടീ.കെ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ.ഉമർ പുതിയോട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യുണിറ്റ് സെക്രട്ടറി ടി.കെ അനീഫ, ട്രഷറർ സി.കെ ഹമീദ്, യൂത്ത് വിങ് പ്രസിഡന്റ് പി.പി ഫൈസൽ, സെക്രട്ടറി പി അബ്ദുൽ ബാസിത്, ഉബൈദ്, സി.പി മുഹമ്മദ്, പി.കെ ഫൈസൽ, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, റഷീദ്, ഫൈസൽ, എം.കെ ഷക്കീല, ടി.ടി അബ്ദു റഹ്മാൻ, നാസ്സർ, നൗഫൽ, വി ആയിഷ നസീർ തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button