Kodanchery

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു

കോടഞ്ചേരി:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷി ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
അനുസ്മരണ സമ്മേളനം കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി,ഐ.എൻ.റ്റി. യു.സി നിയോജകമണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ, റെജി തമ്പി, ലിസി ചാക്കോ,ചിന്ന അശോകൻ, വിൽസൺ തറപ്പേൽ,ബിജു ഓത്തിക്കൽ,ബേബി കളപ്പുര, സിദ്ദിഖ് കാഞ്ഞിരാടൻ, വാസുദേവൻ ഞാറ്റുകാലായിൽ,സിസിലി ജേക്കബ്, ഭാസ്കരൻ പട്ടാരാട്ട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button