Thiruvambady

പെട്രോൾ ഊറ്റിയെടുത്ത്‌ വിൽപ്പന നടത്തുന്നയാൾ തിരുവമ്പാടിയിൽ പിടിയിൽ

തിരുവമ്പാടി: ബൈക്കുകളിൽനിന്ന്‌ പെട്രോൾ ഊറ്റിയെടുത്ത്‌ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. കൂടരഞ്ഞി മഞ്ഞാലി ജോസഫിനെ (28) യാണ് തിരുവമ്പാടി എസ്.ഐ കെ.കെ ഹാഷിം പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ് ചെയ്തു.

ഞായറാഴ്ച രാത്രി കൂടരഞ്ഞി അങ്ങാടിയിൽ കടവരാന്തയിൽ നിർത്തിയിട്ട ബൈക്കുകളിൽനിന്ന്‌ പെട്രോൾ ഊറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ജെ.സി.ബി തൊഴിലാളികൾ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കേസിൽ വേറേയും കണ്ണികൾ ഉള്ളതായാണ് സൂചന.

Related Articles

Leave a Reply

Back to top button