Mukkam
മാമ്പറ്റയിലും എളേറ്റില്‍ വട്ടോടി മങ്ങാട് മലയിലും തീ പിടുത്തം

മുക്കം: മാമ്പറ്റയിലും എളേറ്റില്‍ വട്ടോടി മങ്ങാട് മലയിലും തീ പിടുത്തം. മാമ്പറ്റ പറങ്ക്യാമലയിലാണ് തീ പിടുത്തമുണ്ടായത്.
ഏക്കര്‍ കണക്കിന് കൃഷിയിടം കത്തി നശിച്ചു. ഏറെ പാടുപെട്ടാണ് മുക്കം ഫയര്‍ഫോഴ്സ് തീ അണച്ചത്.
മങ്ങാട് മലയിലുണ്ടായ തീ പിടുത്തം നരിക്കുനിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം കയറാത്തതിനാല്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തല്ലിക്കെടുത്തുകയായിരുന്നു.







