Kodanchery

പാചകവാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

കോടഞ്ചേരി: സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടി നൽകി പാചകവാതക വില വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം മഹിളാ കോൺഗ്രസ് കോടഞ്ചേരി ടൗണിൽ ഗ്യാസ് സിലിണ്ടറുമായി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി തമ്പി അധ്യക്ഷത വഹിച്ച പരിപാടി മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button