Mukkam

ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി

മുക്കം: ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയത്തൂർ കൃഷിഭവന്റെയും ചെറുവാടി താഴത്തുംമുറി പാടശേഖര സമിതിയുടെയും വിദ്യാലയ കാർഷിക ക്ലബിന്റെയും ആഭിമുഖ്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു.

മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള ഓരോ കുട്ടിയും അവരവരുടെ വീടുകളിൽ തികച്ചും ജൈവരീതിയിൽ പച്ചക്കറി കൃഷി ആരംഭിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മികച്ച കുട്ടി കർഷകർക്ക് പ്രോത്സാഹന സമ്മാനം നൽകും. പദ്ധതി നിർവഹണോദ്ഘാനം വിദ്യാലയ പരിസ്ഥിതി ക്ലബ് കോഡിനേറ്റർ ഉണ്ണികൃഷണൻ മാസ്റ്റർ നിർവഹിച്ചു.

Related Articles

Leave a Reply

Back to top button