Thiruvambady
തിരുവമ്പാടിയിൽ പ്രമുഖ കോച്ചിങ് സ്ഥാപനത്തിൽ ജി.എസ്.ടി ഇന്റലിജൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

തിരുവമ്പാടി: തിരുവമ്പാടിയിലെ പ്രമുഖ ഐ.ഇ.എൽ.ടി.എസ് കോച്ചിങ് സ്ഥാപനത്തിൽ ജി.എസ്.ടി ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മൂന്ന് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ.
പരിശോധനയെ തുടർന്ന് സ്ഥാപനത്തിന് എൺപത് ലക്ഷത്തിലധികം രൂപ പിഴ ചുമത്തിയതായാണ് ലഭ്യമാകുന്ന വിവരം. സ്ഥാപനത്തിന്റെ ഓഫീസിലും സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും അടക്കം മൂന്നിടങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്.







