Kodanchery

ജില്ലാ കയറ്റിറക്കുതൊഴിലാളി യൂണിയൻ കോടഞ്ചേരി മണ്ഡലം കൺവെൻഷനും അംഗത്വകാർഡ്‌വിതരണവും നടത്തി

കോടഞ്ചേരി : ജില്ലാ കയറ്റിറക്കുതൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) കോടഞ്ചേരി മണ്ഡലം കൺവെൻഷനും അംഗത്വകാർഡ്‌വിതരണവും നടത്തി. കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസ് യോഗം ഉദ്‌ഘാടനംചെയ്തു.

ഐ.എൻ.ടി.യു.സി. തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ അധ്യക്ഷനായി. തൊഴിലാളികളുടെ പെൻഷൻ വൈകിപ്പിക്കുന്നതിൽനിന്നും കോവിഡ്കാലത്ത് അനുവദിച്ചിരുന്ന ഗ്രാൻറ് തിരികെപ്പിടിക്കുന്ന തൊഴിലാളിവിരുദ്ധ നടപടിയിൽനിന്നും ബോർഡും സർക്കാരും പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് ജോബി ജോസഫ്, ജില്ലാ ജനറൽസെക്രട്ടറി കെ.പി. സക്കീർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം റോയി കുന്നപ്പള്ളി, കെ.എം. പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button