മുക്കം ഉപജില്ലാ കലാമേള: പൂക്കോയ തങ്ങൾ മെമ്മോറിയൽ സ്കൂളും നീലേശ്വരം ഗവൺമെൻറും ജേതാക്കളായി
കൊടിയത്തൂർ: കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്ന മുക്കം ഉപജില്ലാ കലാമേളയുടെ അവസാന ദിവസം ഹയർസെക്കൻഡറി വിഭാഗത്തിൽ, 289 പോയന്റ് നേടി പൂക്കോയ തങ്ങൾ മെമ്മോറിയൽ സ്കൂളും നീലേശ്വരം ഗവൺമെന്റ് സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 253 പോയിന്റ് നേടി ചേന്നമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂൾ രണ്ടാമതെത്തി, മുക്കം ഹയർസെക്കൻഡറി സ്കൂൾ 195 പോയിന്റോടെ മൂന്നാം സ്ഥാനത്ത് എത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ 267 പോയിന്റ് നേടി കൊടിയത്തൂർ ഹൈസ്കൂൾ ഒന്നാമതും, സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ തിരുവമ്പാടി 253 പോയിന്റോടെ രണ്ടാമതും, 247 പോയിന്റോടെ പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മൂന്നാമതും എത്തി.
യുപി വിഭാഗത്തിൽ 80 പോയിന്റുകൾ നേടി തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൊടിയത്തൂർ ഗവ. യുപി സ്കൂൾ, വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ, മണാശേരി ഗവ. യുപി സ്കൂൾ എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. 78 പോയിന്റുമായി കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂൾ, പന്നിക്കോട് എയുപി സ്കൂൾ എന്നിവ രണ്ടാമതെത്തി.
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 89 പോയിന്റ് നേടി പി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ ഒന്നാമതും, 86 പോയിന്റോടെ മുക്കം ഹയർസെക്കൻഡറി സ്കൂൾ രണ്ടാമതും, 81 പോയിന്റ് നേടി നീലേശ്വരം ഗവൺമെന്റ് സ്കൂൾ മൂന്നാമതുമെത്തി.
യുപി വിഭാഗത്തിൽ 90 പോയിന്റ് നേടി മണാശ്ശേരി ഗവ. യുപി സ്കൂൾ, മുത്താല വിവേകാനന്ദ സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 88 പോയിന്റോടെ വേനപ്പാറ ലിറ്റിൽ ഫ്ലവർ സ്കൂൾ രണ്ടാം സ്ഥാനത്തും, 86 പോയിന്റോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂൾ മൂന്നാമതും എത്തി.
അറബി കലോത്സവം 95 പോയിന്റ് നേടി പിടിഎം ഹയർസെക്കൻഡറി സ്കൂൾ കൊടിയത്തൂർ അറബി കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ജേതാക്കളായി. 89 പോയിന്റ് നേടി ചേന്നമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, 83 പോയിന്റോടെ കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
എൽപി വിഭാഗം 45 പോയിന്റ് നേടി കഴുത്തൂട്ടി പുറായി ഗവൺമെൻറ് എൽ പി സ്കൂൾ ഒന്നാമതെത്തി.