വിലക്കാംതോട് ക്ഷീരോൽപ്പാദക സംഘം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആധിപത്യം

പുന്നക്കൽ : വിളക്കാംതോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ മുഴുവൻ സീറ്റുകളിലും വിജയിച്ചുകൊണ്ട് വീണ്ടും ഭരണാധികാരത്തിൽ ഉറച്ചുനിൽക്കുന്നു. ജനറൽ വിഭാഗത്തിലെ നാല് സീറ്റുകളിലും വനിതാ വിഭാഗത്തിലെ രണ്ട് സീറ്റുകളിലുമുളള മത്സരത്തിൽ പോൾ ചെയ്ത 50 വോട്ടുകളിൽ 33 വോട്ടുകൾ നേടി യുഡിഎഫ് മുഴുവൻ സീറ്റുകളും നിലനിര്‍ത്തി. കഴിഞ്ഞ 15 വർഷമായി യുഡിഎഫ് ഭരിച്ചുവരുന്ന ക്ഷീരസംഘമാണ് വിളക്കാംതോട് ക്ഷീരസഹകരണ സംഘം.
പ്രസിഡൻ്റായി ബെന്നി അറയ്ക്കലിനെയും വൈസ് പ്രസിഡൻ്റായി റെജി ജയ്സൺ ഓതിക്കലിനെയും തെരഞ്ഞെടുത്തു. ഡയറക്ടർമാരായി ബെന്നി തോമസ് പുതുപ്പറമ്പിൽ, ദേവസ്യ മാക്കുഴിയിൽ, ശാന്തകുമാർ കുരുവിതോട്ടത്തിൽ, ജെസ്സി ഷാജി മൂഴിക്കൽ എന്നിവരെയും തെരഞ്ഞെടുത്തു. 40 വയസ്സ് താഴെയുള്ള ജനറൽ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയായി പ്രഭാകരൻ വടക്കേൽ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
വിജയത്തോടനുബന്ധിച്ച് വിളക്കാംതോട് അങ്ങാടിയിൽ യുഡിഎഫിൻ്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും യോഗവും സംഘടിപ്പിച്ചു. ചടങ്ങിൽ ബൂത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് വാഴെപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കതെരുവിൽ, ഷിജു ചെമ്പനാനി, ഹനീഫ ആച്ചപ്പറമ്പിൽ, അബ്രാഹം വടയാറ്റുകുന്നേൽ, ലിബിൻ ബെൻ തുറുവേലിൽ, ജോർജ് കുര്യൻ ആലപ്പാട്ട്, ഷൈനി ബെന്നി, ലിസ്സി സണ്ണി, സജി കൊച്ചുപ്ലാക്കൽ, സോമി വെട്ടുകാട്ടിൽ, സോണി മണ്ഡപത്തിൽ, സെബാസ്റ്റ്യൻ കൊട്ടാരത്തിൽ, റസാഖ് ചെറുകാട്ടിൽ, സലാം കമ്പളത്ത്, ഷാജി മൂഴിക്കൽ, മനോജ് തറപ്പേൽ, മാത്യു അമ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.