തിരുവമ്പാടി മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് അവധി; 11-ന് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന ക്ലാസ്
തിരുവമ്പാടി :വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഈ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചതായി അറിയിച്ചു.
താമരശ്ശേരി താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ നവംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലായി നടന്ന രണ്ടാം ഘട്ട പരിശീലന ക്ലാസ്സില്‍ ഹാജരാകാന്‍ സാധിക്കാത്ത പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി നവംബര്‍ 11-ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക പരിശീലന ക്ലാസ് നടത്തും. പകല്‍ 10.30 മുതല്‍ ഒരു മണി വരെ നടക്കുന്ന ഈ പരിശീലന പരിപാടിയില്‍ ഹാജരാകാന്‍ ഇതുവരെ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.