Kodanchery

വയനാട് ഉപതെരഞ്ഞെടുപ്പിൽ വിഭജന രാഷ്ട്രീയത്തിനും വിലക്കയറ്റത്തിനും എതിരെ വിധി എഴുതണമെന്ന് മുല്ലപ്പള്ളി

കോടഞ്ചേരി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് വിഭജന രാഷ്ട്രീയത്തിന്റെ പാതയിലൂടെ ഭാരത സംസ്കാരത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് വോട്ടുകൾ അഭ്യർത്ഥിച്ച് കോടഞ്ചേരിയിൽ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം കാരണം സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾ വിധി എഴുതണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ്, യു.ഡി.എഫ് ട്രഷറർ അബൂബക്കർ മൗലവി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, എം.ടി. അഷറഫ്, സണ്ണി കാപ്പാട്ട് മല, വി.ഡി. ജോസഫ്, ജോസ് പൈക, ടോമി പുളിക്കൽ, തമ്പി പറ കണ്ടത്തിൽ, ജമീല അസീസ്, ലിസി ചാക്കോ, ബിജു ഓത്തിക്കൽ, ബിനു പാലത്തറ, ബിജു വെട്ടുകല്ലം പുറത്ത്, ബേബി പുത്തൻവീട്ടിൽ, അജിത് കുമാർ മേലെ കവലയിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button