Kodanchery
കോടഞ്ചേരിയിൽ ഭക്ഷണ അവശിഷ്ടങ്ങൾ തോട്ടിൽ തള്ളിയ നിലയിൽ

കോടഞ്ചേരി: കോടഞ്ചേരി മില്ലുംപടി മേരിലാന്റ് റോഡിലുള്ള തോട്ടിൽ ഭക്ഷണ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി. തോടിന് കുറുകെയുള്ള പാലത്തിൽ നിന്ന് ബിരിയാണി അവശിഷ്ടങ്ങളാണ് തോട്ടിലേക്ക് തള്ളിയിരിക്കുന്നത്.
വേനൽ കടുത്തതോടെ വെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് നിരവധി ആളുകൾ അലക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്ന തോട്ടിൽ സാമൂഹ്യവിരുദ്ധർ ഇത്തരം പ്രവർത്തികൾ ചെയ്തിരിക്കുന്നത്. മുൻപും പ്രദേശത്ത് ഇത് പോലെ അവശിഷ്ടങ്ങൾ തള്ളിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.







