Koodaranji
കൂടരഞ്ഞിയിൽ ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി 100 ഗുണഭോക്താക്കൾക്ക് സൗജന്യമായി 5 കിലോ മിനറൽ മിക്സ്ച്ചർ വീതം നൽകി.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാവറയിൽ അദ്ധ്യഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, മെമ്പർമാരായ ജോണി വാളിപ്ലാക്കൽ, മോളി ടീച്ചർ, അസിസ്റ്റന്റ് സെക്രട്ടറി അജിത്ത്, കൂടരഞ്ഞി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് അലക്സ് പുതുപ്പള്ളി, വെറ്ററിനറി സർജൻ ഡോ.ഡിജേഷ് ഉണ്ണികൃഷ്ണൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ്, ജയിംസ് കൂട്ടിയാനി തുടങ്ങിയവർ സംസാരിച്ചു.






