Mukkam
കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം നടത്തി

മുക്കം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന മുക്കം ഉപജില്ലയിലെ അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഉപജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് മുക്കം നഗരസഭാ കൗൺസിലർ മധു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹക സമതി അംഗം ദേവസ്യ പി.ജെ, റവന്യു ജില്ലാ പ്രസിഡന്റ് ഷാജു പി കൃഷ്ണൻ, സംസ്ഥാന കൗൺസിലർ സുധീർ കുമാർ, ജില്ലാ ജോ.സെക്രട്ടറി ഷെറീന ബി, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സിജു പി, ജില്ലാ കൗൺസിലർ ജെസി മോൾ കെ.വി, ഉപജില്ലാ സെക്രട്ടറി മുഹമ്മദ് അലി ഇ.കെ, ട്രഷറർ ജോയ് ജോസഫ്, റോയ് അഗസ്റ്റിൻ ടി.ടി, അബ്ദുൾ റസാഖ് യു.പി, ഷൺമുഖൻ കെ.ആർ, സിറിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.







