Mukkam
വാടകവീട്ടിൽ നിന്നിറക്കിവിട്ട കുടുംബത്തിന് താത്കാലിക വീടൊരുക്കി നാട്ടുകൂട്ടം

മുക്കം: വാടക നൽകാത്തതിനെ തുടർന്ന് ഉടമ വീട്ടിൽ നിന്നിറക്കിവിട്ട കുടുംബത്തിന് താത്കാലിക വീടൊരുക്കി അഗസ്ത്യൻമുഴിയിലെ നാട്ടുകൂട്ടം സന്നദ്ധസേന. നാല് കുട്ടികളും ഭർത്താവും ഭാര്യയും അടങ്ങുന്ന കുടുംബത്തിനാണ് താമസിക്കാൻ താത്കാലിക ഷെഡ് നിർമിച്ചു നൽകിയത്.
ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചിട്ടുണ്ടെങ്കിലും അതുവരെ വാടക നൽകി താമസിക്കാൻ കഴിയാത്ത സാഹചര്യമായതോടെ കുടുംബം നാട്ടുകൂട്ടം പ്രവർത്തകരെ സമീപിക്കുകയായിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ പത്തോളം സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കോൺക്രീറ്റ് കാലുകളും ടാർപോളിൻ ഷീറ്റും കവുങ്ങും മറ്റും ഉപയോഗിച്ച് കുടുംബത്തിന് താത്കാലിക ഷെഡ് നിർമിച്ചു നൽകിയത്.







