Thiruvambady
തിരുവമ്പാടി തിരുഹൃദയ ദൈവാലയത്തിൽ പെസഹാ ആചരണം നടത്തി

തിരുവമ്പാടി: തിരുവമ്പാടി തിരുഹൃദയ ഫൊറോനേ ദൈവാലയത്തിൽ പെസഹ തിരുനാളിനോടനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകൾ നടന്നു.
കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയെ തുടർന്ന് വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളിൽ പെസഹ തിരുനാൾ ആചരണത്തിന്റെ ഭാഗമായി അപ്പം മുറിയ്ക്കൽ ശുശ്രൂഷ നടക്കും.
ഇടവക വികാരി ഫാ.തോമസ് നാഗപ്പറമ്പിൽ, അസി. വികാരിമാരായ ഫാ.ജോമൽ കോനൂർ, ഫാ.ജിതിൻ പന്തലാടിക്കൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. നാളെ രാവിലെ 7ന് ദൈവാലയത്തിൽ ദു:ഖ വെള്ളി അനുസ്മരണ ചടങ്ങുകളും വൈകുന്നേരം 4ന് ടൗൺ ചുറ്റി കുരിശിന്റെ വഴിയും നടക്കും.







