Thiruvambady

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി

തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു. പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17.263 ഹെക്ടർ ഭൂമിയിൽ വനം വെച്ചുപിടിപ്പിക്കണമെന്ന നിർദേശമാണ് മന്ത്രാലയം നൽകിയിട്ടുള്ളത്. സൗത്ത് വയനാട് ഡിവിഷനിൽ പെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിൽ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ ഈ പ്രവർത്തനം നടക്കും.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പരിസ്ഥിതി ആഘാത പഠനം ജൂലൈ മാസം പൂർത്തിയാവുമെന്നും ഇതിന് ശേഷം തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കുമെന്നും ഡംപിംഗ് യാർഡ്, സ്വകാര്യ ഭൂമി എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button