Thiruvambady

തിരുവമ്പാടി സാംസ്‌കാരിക സൗഹൃദ വേദി ഉദ്ഘാടനം ഏപ്രിൽ 12ന്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭം കുറിയ്ക്കുന്ന സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരുടെ പൊതു വേദിയായ ‘തിരുവമ്പാടി സാംസ്‌കാരിക സൗഹൃദ വേദി’ ഏപ്രിൽ 12ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ കേരള മുസ്ലിം പണ്ഡിതസഭ സെക്രട്ടറി ബി.പി ഷൗക്കത്തലി, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ചർച്ച് വികാരി ഫാ.തോമസ് നാഗപറമ്പിൽ, ശിവഗിരി മഠം ശ്രീമദ് ജ്ഞാനതീർത്ഥ സ്വാമികൾ തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.എ അബ്ദുറഹിമാൻ, ജിജി ഇല്ലിക്കൽ, ബാബു കെ പൈക്കാട്ടിൽ, അജു ഇമ്മാനുവൽ, സുന്ദരം എ പ്രണവം, കെ.ടി സെബാസ്ട്യൻ, പി.ബി ഹാരിസ്, അബൂബക്കർ മൗലവി തുടങ്ങിയവർ സംസാരിക്കും.

Related Articles

Leave a Reply

Back to top button