Pullurampara

പുല്ലൂരാംപാറ ഇലന്തുകടവ് പാലത്തിൽ ഇരുചക്ര വാഹന യാത്രികർക്ക് അപകടക്കെണിയൊരുക്കി വരമ്പുകൾ

പുല്ലുരാംപാറ: കോടഞ്ചേരി- കക്കാടംപോയിൽ മലയോര ഹൈവേ റീച്ചിൽ പുല്ലുരാംപാറ ഇലന്തുകടവ് പാലത്തിൽ അത്യാധുനിക രീതിയിൽ ടാറിംഗ് നടത്തുന്നതിന് നിലവിലെ ടാറിങ്ങ് പൊളിച്ചുനീക്കിയതിനെ തുടർന്ന് രൂപപ്പെട്ട വരമ്പുകൾ അപകട കെണിയാകുന്നു. ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്.

കരാറുകാർ പ്രദേശത്ത് അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാലത്തിൽ മാത്രം ടാറിങ് ഇല്ലാത്തത് ശ്രദ്ധയിൽ പെടാത്തതോ പൊടിയുള്ള റോഡിൽ വരമ്പുകൾ ശ്രദ്ധയിൽ പെട്ടയുടനെ ബ്രെക്കിടുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യുന്നതാണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണമാകുന്നത്. കാലതാമസം കൂടാതെ പ്രവർത്തി പൂർത്തീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

Related Articles

Leave a Reply

Back to top button