കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച എൽ.ഡി.എഫ് മെമ്പർമാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം

കാരശ്ശേരി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതയെ അപമാനിച്ച എൽ.ഡി.എഫ് മെമ്പർമാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ കാസിം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്നാം തീയ്യതി നടന്ന ഭരണ സമിതി യോഗത്തിൽ വെച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഇടതു മെമ്പർമാർ ജാതി പേര് വിളിച്ച് അപമാനിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തത്. മൂന്നാം തീയതി ഇതു സംബന്ധിച്ച് പരാതി ഡി.വൈ.എസ്.പിക്ക് കൊടുത്തെങ്കിലും ഇതുവരെ കേസെടുത്തില്ല.
ഇനിയും പ്രതികൾക്കെതിരെ കേസ് എടുത്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും വനിതാ കമ്മീഷൻ, പട്ടികജാതി കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും സമരക്കാർ പറഞ്ഞു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ കോയ ആദ്യക്ഷത വഹിച്ച പരിപാടിയിൽ എം.ടി അഷ്‌റഫ്, യൂനുസ് മാസ്റ്റർ, സമാൻ ചാലൂളി, സലാം തേക്കുംകുറ്റി, ഇ.പി ഉണ്ണികൃഷ്ണൻ, എം.ടി സൈത് ഫസൽ, മുഹമ്മദ് ദിശാൽ, റീന പ്രകാശ്, ഗസീബ് ചാലൂളി, സാദിഖ് കുറ്റിപറമ്പ, സി.വി ഗഫൂർ, സത്യൻ മുണ്ടയിൽ, റിൻസി ജോൺസൻ, കെ കൃഷ്ണദാസൻ, എ.കെ സാദിഖ്, ഫൈസൽ എം.പി, റഷീഫ് കണിയാത്ത് തുടങ്ങിയവർ സംസാരിച്ചു.






