Kerala

സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും; മന്ത്രിസഭായോഗം

സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മന്ത്രി സഭായോഗം. രോഗ വ്യാപനം കൂടിയ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാർക്കറ്റുകളിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടാകുന്നത്. കർശന പരിശോധന നടത്താനും യോഗത്തിൽഡ തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ മന്ത്രി സഭാ യോഗമാണ് ഇന്ന നടന്നത് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും മറ്റ് മന്ത്രിമാർ ഓഫീസുകളിലും വീടുകളിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. നിലവിൽ സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഭൂരിഭാഗം മന്ത്രിമാരും അഭിപ്രായപ്പെട്ടത്. മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്േള രോഗവ്യാപനം തടയുന്തിന് മാർക്കറ്റുകളില്ഡ പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്തും.

അതേസമയം, ഈ മാസം 31 ന് പാസാക്കേണ്ട ധനബിൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസം കൂടി നീട്ടിക്കിട്ടുന്നതിന് ഗവർണറോട് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ശുപാർശ ചെയ്യാനും ഇന്നത്തെ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി.

NEWS FROM TWENTYFOUR

https://thiruvambadynews.com/wp-admin/post-new.php

Related Articles

Leave a Reply

Back to top button