താമരശേരി പഞ്ചായത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

താമരശേരി: കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ താമരശേരി പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഭരണ സമിതി അംഗങ്ങള്‍, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നിയമപാലകര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍ ആഹ്ലാദ പ്രകടനം നിരോധിക്കുവാന്‍ യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച നാല്, 10, 12 വാര്‍ഡുകളില്‍ നടപടികള്‍ കര്‍ശനമാക്കാനും മറ്റു വാര്‍ഡുകളിലെ ആര്‍ആര്‍ടി സജ്ജമാക്കി പ്രതിരോധം ശക്തമാക്കാനും പഞ്ചായത്തില്‍ ജാഗ്രത പാലിക്കുവാന്‍ മൈക്ക് അനൗണ്‍സ് നടത്തുവാനും തീരുമാനിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഖദീജ സത്താര്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മന്മാരായ അയൂബ്ഖാന്, മഞ്ജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷറഫുന്നിസ, റംസീന നരിക്കുനി, ബ്ലോക്ക് അംഗങ്ങളായ അഷ്റഫ്, കൗസര്‍, സുമാ രാജേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നവാസ് ഈര്‍പ്പോണ, ഹാഫിസ് റഹ്മാന്, വി. കുഞ്ഞിരാമന്, വാര്‍ഡ് അംഗം എ.പി. മുസ്തഫ, എ.കെ. ബവീഷ്, കണ്ടിയില്‍ മുഹമ്മദ്, ജോണ്സണ് ചക്കാട്ടില്‍,
പഞ്ചായത്ത് സെക്രട്ടറി ജെയ്സണ്‍, ഒ.കെ.സി. ബഷീര്‍, ഇ.കെ. മുഹമ്മദ് ഹനീഫ, വ്യാപാരി വ്യവസായ ഏകോപന സമിതി സെക്രട്ടറി റെജി ജോസഫ്, സെക്ടറല്‍ മജിസ്ട്രേട്ട്മാർ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ താമരശേരി സിഐ സഭയെ അധിക്ഷേപിച്ചു സംസാരിച്ചതില്‍ യോഗം ഐക്യകണ്ടേന പ്രതിഷേധം രേഖപ്പെടുത്തുകയും പോലീസ് മേലുദ്യോഗസ്ഥന് പരാതി നല്‍കാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.






