Thiruvambady

അരിപ്പാറയിൽ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കും

തിരുവമ്പാടി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സഞ്ചാരികൾ കൂടുതൽ വരുന്ന സമയങ്ങളിൽ രണ്ട് അധിക ലൈഫ് ഗാർഡുകളെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നിയമിക്കും. കയത്തിന് സമീപം വടംകെട്ടി ആളുകളെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കും.

തിരക്കേറുന്ന അവസരങ്ങളിൽ പോലീസിന്റെ സഹായം ലഭ്യമാക്കാനും അമിതതിരക്കുള്ള ദിവസങ്ങളിൽ പ്രവേശനം നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രത്യേക യോഗം. ജില്ലാ കളക്ടർ എ ഗീത, എം.എൽ.എ ലിന്റോ ജോസഫ്, തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട്, കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ് തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button