Koodaranji
കൂടരഞ്ഞി പീലികുന്നിലെ തീപിടുത്തം; തീ നിയന്ത്രണ വിധേയം

കൂടരഞ്ഞി: വഴിക്കടവ് പീലികുന്നിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിന് തീപിടിച്ചു. ജനവാസമേഖലക്ക് സമീപമുള്ള പാറകെട്ടുകൾ നിറഞ്ഞ പറമ്പിൽ ഉണ്ടായ തീപിടുത്തം ആശങ്ക സൃഷ്ടിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കി.
തീ പടരുന്നത് കണ്ട ഉടനെതന്നെ നാട്ടുകാർ തീ സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനുള്ള ശ്രമങ്ങൾ നടത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. സ്ഥലത്തെത്തിയ മുക്കം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധയമാക്കുകയായിരുന്നു.







