Kerala
ഡോക്ടറുടെയും നേഴ്സുമാരുടെയും സസ്പെൻഷൻ; ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതൽ റിലെ നിരാഹാര സമരം തുടങ്ങും

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെയും നേഴ്സുമാരുടെയും സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതൽ റിലെ നിരാഹാര സമരം തുടങ്ങും. നേഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്സുമാരെയും സസ്പെൻഡ് ചെയ്തത്.






