Mukkam

മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ എം സിറാജുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ.കെ അബ്ദുറഹിമാൻ, കപ്പിയേടത്ത് ചന്ദ്രൻ, റഫീഖ് മാളിക, സി.ഐ ആൻറണി, ബാബു പൈക്കാട്ടിൽ, എം.ടി അഷ്റഫ്, ഷീല നെല്ലിക്കൽ, നിഷാബ് മുല്ലോളി, അബ്ദു കൊയങ്ങോറൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button