Kodiyathur

ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ആദരവ് നൽകി

കൊടിയത്തൂർ: രണ്ടര വർഷക്കാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെ ജില്ല സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കുന്നതിന് ഉതകുന്ന രീതിയിൽ നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്തിനെ പന്നിക്കോട് ടൗൺ മുസ്ലിം ലീഗ് ആദരിച്ചു.

തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി പി.ജി മുഹമ്മദ് പ്രസിഡന്റിന് ഉപഹാരം നൽകി. തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പുതുക്കുടി മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ക്കർ ഫറോഖ് മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button