Puthuppady
കുടുംബശ്രീ താമരശ്ശേരി താലൂക്ക് കലോത്സവത്തിന് തുടക്കം കുറിച്ചു

പുതുപ്പാടി: കുടൂംബശ്രീ താമരശ്ശേരി താലൂക്ക് കലോത്സവം ‘അരങ്ങ് 2023’ ഈങ്ങാപ്പുഴ എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. 10 ഇനങ്ങളിലായി മത്സരംനടന്ന ആദ്യദിനത്തിൽ പുതുപ്പാടി സി.ഡി.എസ് മുന്നിട്ടുനിന്നു. കലോത്സവം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷ്ണൻ, മേഴ്‌സി പുളിക്കാട്ട്, പി.പി നസ്‌റി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.പി സുനീർ, ആയിഷബീവി, അമൽരാജ്, ഷീബ സജി, നിഷിദ സൈബുനി, എം.പി റഫ്‌സീന തുടങ്ങിയവർ സംസാരിച്ചു.