Thiruvambady
പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ സഹകരണത്തിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്നു

തിരുവമ്പാടി: കേരളത്തിൽ ആദ്യമായി സഹകരണമേഖലയിൽ കായിക മേഖലക്ക് വേണ്ടി ഒരു സൊസൈറ്റി ഒരുങ്ങുന്നു. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ സഹകരണത്തിൽ മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനമാണ് ആരംഭിക്കുന്നത്.
പ്രവർത്തനങ്ങളുടെ മുന്നോടിയായി പ്രമോട്ടിങ് കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, ചീഫ് പ്രെമോട്ടർ ജോസ് മാത്യു സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പിടി അഗസ്റ്റിൻ മലബാർ സ്പോർട്സ് അക്കാദമിയുടെ മുഖ്യ പരിശീലകൻ ടോമി ചെറിയാൻ എന്നിവർ പങ്കെടുത്തു.







