Kodanchery
കോടഞ്ചേരി വൈ എം സി എ യുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം നടത്തി

കോടഞ്ചേരി : കോടഞ്ചേരി വൈ. എം.സി.എയുടെ ആഭി മുഖ്യത്തിൽ മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിയ്ക്കാത്തതിൽ പ്രതിഷേധിച്ച് വേളം കോട് മാർ ബസേലിയോസ് ചെറിയ പള്ളിയുടെ അങ്കണത്തിൽ വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മയ്ക്കും പ്രാർത്ഥന സംഗമത്തിനും റവ.ഫാദർ അജോഷ് കരിമ്പന്നൂർ നേതൃത്വം നൽകി.
വൈ എം.സി.എ. കേരള റീജൻ എൻവയോൺമെൻറ് ബോർഡ് മെമ്പർ കെ.എം.സെബാസ്റ്റ്യൻ,കോഴിക്കോട് സബ് റീജിയൻ വനിതാ ഫോറം ചെയർപേഴ്സൺ ശ്രീമതി. ആനി ജോൺ , കോടഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് മെംബർ സിബി ചിരണ്ടായത്ത് തുടങ്ങിയവർ പങ്കെടുത്തു.
വേളംങ്കോട് ബഥനി കോൺവെന്റിലെ ബഹു. സിസ്റ്റേഴ്സ് പൗര പ്രമുഖർ വൈ.എം.സി.എ അംഗങ്ങൾ തുടങ്ങിയവർ മെഴുകുതിരി തെളിയിച്ചും കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടിയും പ്രാർത്ഥനായജ്ഞത്തിലും പ്രതിഷേധ സംഗമത്തിലും പങ്കാളികളായി.