Koodaranji

കൂടരഞ്ഞി പള്ളിപ്പെരുന്നാളിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടി

തിരുവമ്പാടി:കൂടരഞ്ഞി പള്ളി പെരുന്നാൾ ദിവസം നരിക്കുനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ തിരുവമ്പാടി പോലീസ് പിടികൂടി.

2016 പെരുന്നാൾ ദിവസം രാത്രി ബസ്റ്റോപ്പിൽ വെച്ച് നരിക്കുനി പന്നിക്കോട്ടൂർ സ്വദേശിയായ സുലൈമാനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബഹറൈനിലേക്ക് കടന്ന ഓമശ്ശേരി പുത്തൂർ കിഴക്കേ പുനത്തിൽ ആസിഫിനെയാണ് തിരുവമ്പാടി സബ് ഇൻസ്പെക്ടർ ബെന്നി സി.ജെയുടെ നേതൃത്വത്തിലുള്ള സംഘം ബോംബെ എയർപോർട്ടിൽ നിന്നും പിടികൂടിയത്.

ഈ കേസിൽ മറ്റൊരു പ്രതിയായ വട്ടോളി പന്നിക്കോട്ടൂർ സ്വദേശിയായ സിറാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയെ കോഴിക്കോട് മാറാട് കോടതിയിൽ ഹാജരാക്കും.

തിരുവമ്പാടി പോലീസിലെ സിപിഒ സുരേഷ്, മണി(KHG) എന്നിവരാണ് പ്രതിയെ പിടികൂടുന്നതിന് സംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Back to top button