Mukkam

വിസ്ഡം ഇസ്ലാമിക് സെന്റർ ഉദ്ഘാടനം ചെയ്തു

മുക്കം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലത്തിന് കീഴിലുള്ള വിസ്ഡം സെന്റർ വിസ്ഡം യൂത്ത് സംസ്ഥാന മുസ്തഫ മദനി മമ്പാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനസേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ബഷീർ വി.ടി മുഖ്യാതിഥിയായി. ജാമിയ ഹിന്ദ് അൽ ഇസ്ലാമിയ ക്യാമ്പസിലെ അധ്യാപകൻ അഷറഫ് അൽ ഹികമി ഉദ്ബോധന ഭാഷണം നിർവഹിച്ചു.

മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം ജന: സെക്രട്ടറി കെ.വി അബ്ദുറഹ്മാൻ, കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം പ്രസിഡൻ്റ് അഷ്റഫ് കൊളക്കാടൻ, സി.പി.എം ചെറുവാടി ബ്രാഞ്ച് കമ്മറ്റി മെമ്പർ അബ്ബാസ് കളത്തിൽ, വിസ്ഡം സെക്രട്ടറി കബീർ വി.കെ, നജീബ് സലഫി, വിസ്ഡം യൂത്ത് ഭാരവാഹികളായ അസീൽ സി.വി, ഡോ.മുബിൻ എം, ഫത്തിൻ മുഹമ്മദ് സി.പി, വിസ്ഡം സ്റ്റുഡൻസ് ഭാരവാഹികളായ സുആദ് അബ്ദുൽ അസീസ്, ബർജീസ് ഫവാസ്, അജുവദ് ബി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button