Puthuppady

അടിവാരം ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമായി

അടിവാരം: അടിവാരം ടൗണിനും ബസ്ന്റാന്റിനുമിടയില്‍ കാല്‍ നടയാത്രക്കാര്‍ക്കും,വ്യാപാരികള്‍ക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ച വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമായി.

ഡ്രെെനേജ് വര്‍ക്ക് മഴക്കാലം മുന്നില്‍കണ്ട് പെട്ടന്ന്പൂര്‍ത്തീകരിക്കാത്‌തും സ്വകാര്യ വ്യക്തി സ്ഥലം മണ്ണിട്ട് നികത്തിയതുമായിരുന്നു.

വാര്‍ഡ് മെമ്പറും,പൊതുപ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരമാവാതെ കിടന്ന വെള്ളക്കെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് ചുരം സംരക്ഷണ സമിതി സെക്രട്ടറി ഷൗക്കത്ത് എലിക്കാട് താമരശ്ശേരി താലൂക്ക് തഹസില്‍ദാറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് യുദ്ധകാലടിസ്ഥാനത്തില്‍ പരിഹാരമായത്.

പുതുപ്പാടി വില്ലെജോഫീസര്‍ സ്ഥലം സന്ദശിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ സ്ഥലമുടമയുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളം ഒഴുകുന്നതിനാവശ്യമായ ഓവുചാല്‍ നിര്‍മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു.

 

Related Articles

Leave a Reply

Back to top button