Karassery

കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പിലാക്കുന്നു

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പിലാക്കുന്നു. കേരള സർക്കാർ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനും മോണിറ്ററിങ് കമ്മറ്റി രൂപീകരിക്കുന്നതിനുമായി ഗുണഭോക്ത്താക്കളുടെ യോഗം ചേർന്നു.

ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിപി സ്മിത അധ്യക്ഷയായി. കുന്നമംഗലം ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ മുകേഷ് പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് സ്വാഗതം പറഞ്ഞു. മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ച യോഗത്തിൽ കോളനിയിൽ നടപ്പിലാക്കേണ്ട വികസന പ്രവൃത്തികൾ ലിസ്റ്റ് ചെയ്തു. കേരള സർക്കാർ പൊതു മേഖല സ്ഥാപനമായ കെ ഇ എൽ ആണ് പദ്ധതി നിർവ്വഹിക്കുന്നത്.

Related Articles

Leave a Reply

Back to top button