പോക്‌സോ കേസ്; അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം, വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്ണുമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന ഉപവാസ സമരത്തില്‍. ഹിമായത്തുള്‍ സ്‌കൂളിലെ ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഒരുമാസം മുമ്പ് പരാതി നല്‍കിയത്. സംഭവത്തില്‍ ഇതുവരെ തുടര്‍നടപടി ഇല്ലാത്ത സാഹചത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്.
ഹിമായത്തുള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചു, ശരീരത്തില്‍ കയറി പിടിച്ചു തുടങ്ങിയ ആരോപണങ്ങളുമായി 15 പെണ്‍കുട്ടികള്‍ കമ്മീഷണര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
അന്വേഷണം സംഘം ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലം കണ്ടില്ല. കുന്ദമംഗലം പെരിങ്ങൊളത്തെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് ഉള്ളതായി കണ്ടെത്തി. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പതിക്കാനാണ് തീരുമാനം.







